കേന്ദ്ര മന്ത്രി സഭയില്‍ പുനസംഘടിപ്പച്ചേക്കും  

Published on: 4:44pm Sat 12 Aug 2017

A- A A+

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ എന്‍.ഡി.എയുടെ സഹ കണ്‍വീനറാക്കുമെന്നാണ് സൂചന

പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭ പുനസംഘടനക്കായുള്ള ആലോചനകള്‍ തുടങ്ങി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ എന്‍.ഡി.എയുടെ സഹ കണ്‍വീനറാക്കുമെന്നാണ് സൂചന. ഇരുവിഭാഗങ്ങളുടെ ഏകീകരണത്തിന് ശേഷം അണ്ണാ ഡി.എം.കെയും മന്ത്രിസഭയില്‍ എത്താനുള്ള ശ്രമം നടത്തുന്നുണ്ട്.
 
പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളെല്ലാം ഇപ്പോള്‍ അധിക ചുമതലയായിട്ടാണ് മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ വിശാല എന്‍.ഡി.എ സഖ്യം കൂടി മുന്നില്‍ കണ്ടായിരിക്കും മന്ത്രിസഭ പുനഃസംഘടന ഉണ്ടാവുക.   തമിഴ്‌നാട്ടില്‍ നിന്ന് അണ്ണാഡി.എം.കെയില്‍ ഇപ്പോഴത്തെ ഇരുപക്ഷവും ഏകീകരണത്തിന് ശേഷം മന്ത്രിസഭയില്‍ ഇടംകണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങി ഇനി തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനസംഘടന. 
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!