ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കല്‍ തീയതി നീട്ടും 

Published on: 12:59pm Thu 07 Dec 2017

A- A A+

നിലവില്‍ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കാനിരിക്കെയാണ് ഇത് മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കാനിരിക്കെയാണ് ഇത് മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചിരിക്കുന്നത്.  നിലവില്‍ ആധാര്‍ നമ്പര്‍ ഇല്ലാത്തവരെ മാത്രം ഉദ്ദേശിച്ചാണ് കാലാവധി നീട്ടല്‍. അതേസമയം മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നതിനായുള്ള അവസാന തീയതിയായ ഫെബ്രുവരി ആറ് എന്നതില്‍ മാറ്റമൊന്നുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!