ഓഖി : ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമെന്ന് പ്രതിപക്ഷം

Published on: 3:07pm Thu 07 Dec 2017

A- A A+

ആരോട് ചോദിച്ചാണ് പാക്കേജ് തയ്യാറാക്കിയത്.

തിരുവനന്തപുരം : ഓഖി ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര ദുരിതാശ്വാസ പാക്കേജിനെതിരെ പ്രതിപക്ഷം. സര്‍ക്കാര്‍ പാക്കേജ് അപര്യാപ്തമാണെന്നും ആരോട് ചോദിച്ചാണ് ഇത് തയ്യാറാക്കിയതെന്നുമുള്ള രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്. ഓഖി ദുരന്തം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെത്തിയിരിക്കുന്നത്. പാക്കേജ് പ്രഖ്യാപിച്ചിട്ട് പിന്നെയെന്തിനാണ് സര്‍വ കക്ഷി യോഗമെന്ന് ചോദിച്ച ചെന്നിത്തല എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് അറിയിച്ചിരിക്കുന്നത്. 

അതേസമയം ഓഖി ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് ഒരു സംഘം മത്സ്യ തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. .മത്സ്യ ഫെഡില്‍ നിന്നുള്ള 5 ലക്ഷം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് അടയ്ക്കണം. എന്നാല്‍ പലരും ഇതടച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതേസമയം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ പൂന്തുറയിലെ ക്യാമ്പുകളില്‍ ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!