കിം ജോംഗ് ഉന്നിന്‍റെ സന്ദർശനം സ്ഥിരീകരിച്ച് ചൈന

Published on: 9:53am Wed 28 Mar 2018

A- A A+

കിമ്മും ഷീയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു

ബെയ്ജിംഗ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ സന്ദർശനം സ്ഥിരീകരിച്ച് ചൈന. ചൈനീസ് മാധ്യമങ്ങളും ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളുമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. ഉത്തരകൊറിയൻ മാധ്യമങ്ങളും കിമ്മിന്‍റെ സന്ദർശന വാർത്ത ശരിവച്ചിട്ടുണ്ട്.

മാർച്ച് 25നാണ് കിമ്മിന്‍റെ ചൈന സന്ദർശനം ആരംഭിച്ചത്. 28നാണ് സന്ദർശനം അവസാനിക്കുകയെന്നാണ് സൂചന. കിമ്മിന്‍റെ ചൈന സന്ദർശനം സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. കിമ്മും ഷീയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!