ചൈനയില്‍ ഭൂകമ്പം; ഏഴ് മരണം, 88 പരിക്ക്

Published on: 9:13am Wed 09 Aug 2017

A- A A+

ഭൂചലനത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചതായാണ് അനൗദ്യോഗീക കണക്കുകള്‍

ബീജിങ്: ചൈനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഏഴ് പേര്‍ മരിക്കുകയും 88 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ചൈനയുടെ സിച്ചുവാന്‍ പ്രവശ്യയിലാണ് ഭൂകമ്പം ഉണ്ടായത്.

ചലനത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചതായാണ് അനൗദ്യോഗീക കണക്കുകള്‍ . പരിക്കേറ്റവരില്‍ 21 പേരുടെ നില ഗുരുതരമാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

മരിച്ചവരില്‍ അഞ്ചില്‍ വിനോദസഞ്ചാരികളാണെന്ന് സൂചനയുണ്ട്. പ്രദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20ഓടെയാണ് ചലനമുണ്ടായത്. ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗ്വാന്‍ജുയാന്‍ നഗരത്തിന് 200 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനവും ഇവിടെ രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമുണ്ടായ തുടര്‍ചലനങ്ങളും കാര്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാക്കി.

1,30,000 വീടുകള്‍ നാശനഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജുഷൈഗോ വിനോദ സഞ്ചാര മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!