ചൈനയിൽ ക്രിസ്ത്യൻ പള്ളി തകർത്തു; കാരണം സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസം

Published on: 4:56pm Thu 11 Jan 2018

A- A A+

2009ലും നൂറിലധികം വരുന്ന പൊലീസും കൊള്ളക്കാരും ചേർന്ന് പള്ളി തകർക്കുകയും ബൈബിളുകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു

ബെയ്ജിങ്ങ്:  കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുള്ള ചൈനയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ ക്രിസ്ത്യൻ പള്ളി അധികൃതർ തകർത്തു. സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പള്ളി തകർത്തത്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പൊലീസാണ് പള്ളി തകർത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു. 2009ലും നൂറിലധികം വരുന്ന പൊലീസും കൊള്ളക്കാരും ചേർന്ന് പള്ളി തകർക്കുകയും ബൈബിളുകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!