ഇരുളും വെളിച്ചവും തമ്മിലുള്ള സ്‌നേഹനൃത്തമാണ് സിനിമ : സണ്ണി ജോസഫ്

Published on: 2:24pm Wed 04 Oct 2017

A- A A+

ഛായാഗ്രഹണ രംഗത്ത്  30 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള സണ്ണി ജോസഫ് ഒട്ടേറെ സിനിമകളില്‍ മികച്ച ക്യാമറാമാന്‍ എന്ന അംഗീകാരം നേടിയിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ പിറവി അദ്ദേഹത്തിന് സ്റ്റേറ്റ് അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ നേടിക്കൊടുത്തു.

ക്യാമറയുള്ളവരെല്ലാം  ഫോട്ടോഗ്രാഫര്‍മാരും വിഡിയോഗ്രാഫര്‍മാറുമാകുന്ന കാലഘട്ടത്തില്‍ വികാരങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്തുവാന്‍ കഴിവുള്ളയാളാരോ അയാളാണ് യഥാര്‍ത്ഥ കലാകാരന്‍ , ക്യാമറയിലൂടെ കഥയെഴുതുന്ന കലാകാരന്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും പ്രമുഖനായ ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെ അഭിപ്രായമാണിത്. മംഗളം ടിവിയുടെ നക്ഷത്രങ്ങളുടെ വെളിച്ചം എന്ന  പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ എന്നാല്‍ 24 ഫ്രെയിംസ് പെര്‍ സെക്കന്‍ഡില്‍ പ്രൊജക്റ്റ് ചെയ്യപ്പെടുന്ന പ്രണയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു . സിനിമയും ജീവിതവും രണ്ടല്ല അവ പരസ്പരം വളരെയേറെ അടുത്ത് നില്‍ക്കുന്ന രണ്ടു പ്രതിഭാസങ്ങളാണ് .ജീവിതോന്മുഖമാണ് ഓരോ സിനിമയും എന്നദ്ദേഹം അഭിപ്രായപ്പെടുന്നു.

ഛായാഗ്രഹണ രംഗത്ത്  30 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള സണ്ണി ജോസഫ് ഒട്ടേറെ സിനിമകളില്‍ മികച്ച ക്യാമറാമാന്‍ എന്ന അംഗീകാരം നേടിയിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ പിറവി അദ്ദേഹത്തിന് സ്റ്റേറ്റ് അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ നേടിക്കൊടുത്തു.

തിരക്കഥാകൃത്തു സാഹിത്യ രൂപത്തിലെഴുതുന്ന കഥ അഭിനേതാവിന്റെ വികാരങ്ങള്‍ ഒപ്പിയെടുത്തു സിനിമയാക്കുന്നത് ഒരു ഛായാഗ്രാഹകനാണ് എന്നദ്ദേഹം പറയുന്നു. നിഴലും വെളിച്ചവും തമ്മിലുള്ള സ്നേഹനൃത്തമായ സിനിമ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ ഫിലോസഫിയും ഏറ്റവും ശക്തമായ മാധ്യമവുമാണെന്നു സണ്ണി ജോസഫ് അഭിപ്രായപ്പെടുന്നു.

സാങ്കേതിക വിദ്യയിലുള്ള മേന്മകള്‍ ഫോട്ടോഗ്രാഫി കൂടുതല്‍ ജനകീയമാക്കിയെങ്കിലും പഴയ നെഗറ്റീവുകളില്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങളുടെ മേന്മയും 3 ഡി ഡൈമെന്‍ഷന്‍ മികവുമൊന്നും ഇന്നത്തെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഇല്ലെന്നു അദ്ദേഹം തന്റെ പ്രവര്‍ത്തിപരിചയത്തിന്റെ സാക്ഷ്യമായി പറയുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!