നിറങ്ങളുടെ കൂട്ടുകാരന്‍ ക്ലിന്റ് വെള്ളിത്തിരയില്‍

Published on: 11:58am Fri 11 Aug 2017

A- A A+

മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ചിത്രമാണ് ക്ലിന്റ് അവസാനമായി വരച്ചത്

ഏഴു വയസ്സിനുള്ളില്‍ മുപ്പതിനായിരം ചിത്രങ്ങള്‍ വരച്ച് വിസ്മയം ഒരുക്കിയ ക്ലിന്റ്‌നെക്കുറിച്ച്

ഒരുങ്ങിയിരിക്കുന്നു. പ്രശസ്ത സംവിധായകന്‍ ഹരികുമാറാണ് അതിന്റെ രചനയും സാക്ഷാത്കാരവും നിര്‍വഹിക്കുന്നത്. തൃശൂര്‍ സ്വദേശിയായ മാസ്റ്റര്‍ അലോക് ക്ലിന്റായി ചിത്രത്തിലെത്തുന്നു. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളുടെ വേഷത്തിലെത്തുന്നത്. കെ.പി.എ.സി ലളിത, ജോയ് മാത്യു, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ചിത്രമാണ് ക്ലിന്റ് അവസാനമായി വരച്ചത്. ഓര്‍മശക്തിയുടെ അസാധാരണത്വം ആ വര്‍ണസങ്കലനത്തിന്റെ സൂക്ഷ്മമായ പുനഃസൃഷ്ടിയില്‍ ദൃശ്യമാണ്. കാരണം ഒരു കാറിലിരുന്ന് കടന്നുപോകുന്ന ഏതാനും നിമിഷങ്ങള്‍ മാത്രമേ അവന്‍ ആ തെയ്യം കണ്ടിട്ടുള്ളൂ. ക്ലിന്റാണ് ആ ചിത്രകാരന്‍. സഹൃദയകേരളത്തിന്റെ മിഴിയില്‍ ഒരു കണ്ണുനീര്‍ത്തുള്ളിപോലെ എന്നും അവനുണ്ട്.


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!