യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം തു​ട​ങ്ങി

Published on: 10:03am Fri 09 Mar 2018

A- A A+

ഈ അഭ്യാസം ഒ​രു മാ​സം നീ​ളു​മെ​ന്ന് വ്യാ​ഴാ​ഴ്ച സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചത്

ജ​റു​സ​ലേം: യു​എ​സും ഇ​സ്ര​യേ​ലും ചേ​ർ​ന്നു​ള്ള സം​യു​ക്ത സൈ​നി​കാ​ഭ്യാ​സത്തിന് തുടക്കമായി. ഞായറാഴ്ച ഇസ്രായേലിലായിരുന്നു തുടക്കം.  "ജൂ​നി​പെ​ർ കോ​ബ്ര 2018' എന്നാണ് സൈനികാഭ്യാസത്തിന് പേരിട്ടിരിക്കുന്നത്. ഈ അഭ്യാസം ഒ​രു മാ​സം നീ​ളു​മെ​ന്ന് വ്യാ​ഴാ​ഴ്ച സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചത്. 

സൈ​നി​കാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2500 യു​എ​സ് സൈ​നി​ക​ർ ഇ​സ്ര​യേ​ലി​ൽ എ​ത്തി​യി​ട്ടു​ണ്ട്. 2000 ഇസ്രായേൽ സൈനികരും പങ്കെടുക്കും. ഇ​സ്ര​യേ​ലി​ന് നേ​രെ​യു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!