നടിയെ അപകീര്‍ത്തിപെടുത്തുന്ന പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

Published on: 7:41pm Thu 12 Oct 2017

A- A A+

കോഴിക്കോട് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്

ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തിപെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പി.സി ജോര്‍ജിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ആക്രമണത്തിനിരയായ നടിയുടെ പേര് പി.സി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്തെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഗിരീഷ് ബാബു എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. നേരത്തെ ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ  സമീപിച്ചിരുന്നെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!