'വൃത്തികെട്ട ആഫ്രിക്കന്‍ രാജ്യങ്ങളെ യു.എസ് എന്തിന് സ്വീകരിക്കണം' : വിവാദമുയര്‍ത്തി ട്രംപിന്റെ പ്രസ്താവന

Published on: 11:30am Fri 12 Jan 2018

A- A A+

വൃത്തികെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്തിന് യു.എസിലേക്ക് വരുന്നു.

വാഷിംഗ്ടണ്‍ : പുതിയ വിവാദങ്ങള്‍ ഉയര്‍ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില വൃത്തികെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരെ യു.എസ് എന്തിന് സ്വീകരിക്കണമെന്ന ട്രംപിന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. യു.എസിന്റെ കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ്-സെനറ്റ് അംഗങ്ങളുടെ യോഗത്തിലാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് യു.എസ് പ്രസിഡന്റ് പൊട്ടിത്തെറിച്ചത്. 

ഉഭയകക്ഷി തലത്തിലുള്ള കുടിയേറ്റ ധാരണകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ചില ആശയങ്ങളാണ് ട്രംപിനെ പ്രകോപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെയ്തി,എല്‍-സാല്‍വോദര്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പുനരധിവാസത്തിനായി ചില പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നപ്പോഴാണ് ഇത്തരം വൃത്തികെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്തിന് യു.എസിലേക്ക് വരുന്നു എന്ന ചോദ്യം ട്രംപ് ഉന്നയിച്ചത്. പകരം നോര്‍വെ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ  യു.എസ് സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചു. 

നേരത്തെ കുടിയേറ്റ നിയമം പരിഷ്‌കരിച്ച് ഏഴോളം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയും യു.എസ് പ്രസിഡന്റ് തിരിഞ്ഞിരിക്കുന്നത്. 
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!