ദുബായ് പോലീസിന് ഇനി പറക്കും ബൈക്ക്

Published on: 8:57pm Mon 09 Oct 2017

A- A A+

അടിയന്തര സാഹചര്യത്തിലാകും പോലീസ് പറക്കും ബൈക്ക് ഉപയോഗിക്കുന്നത്

ദുബായ്: ദുബായി പോലീസിന് ഇനി പക്കാം. ആധുനിക സാങ്കേതികവിദ്യയും അതിന്റെ സാധ്യതകളെല്ലാം പരിചയപ്പെടുത്തുന്ന മേളയാണ് ദുബായില്‍ നടക്കുന്ന ജൈറ്റെക്‌സ് 2017. ഈ മേളയുടെ ആകര്‍ഷണമായി ദുബായ് പോലീസിന്റെ പറക്കും ബൈക്ക് ഇതിനകം മാറിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിലാകും പോലീസ് പറക്കും ബൈക്ക് ഉപയോഗിക്കുന്നത്. 'ഹൊവാര്‍സര്‍ഫ്' എന്നാണ് ദുബായ് പോലീസിന്റെ ബൈക്കിന്റെ പേര്.

അഞ്ചു മീറ്റര്‍ ഉയരത്തില്‍വരെ ഇതിനു പറക്കാന്‍ സാധിക്കും. പറക്കുന്ന ബൈക്കില്‍ ഒരു പോലീസുക്കാരനു മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. ഇത് ഗതാഗത തടസ്സം മറികടന്നു അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ എത്താന്‍ സഹായിക്കൂം. 25 മിനിറ്റ് വരെ ഹൊവാര്‍സര്‍ഫിനു തുടര്‍ച്ചയായി പറക്കാന്‍ സാധിക്കൂം. വൈദ്യുതിയിലാണ് ഈ ബൈക്ക് പ്രവര്‍ത്തിക്കുന്നത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!