അതിര്‍ത്തിയിൽ ഭൂചലനം; മരണസംഖ്യ 200 കടന്നു

Published on: 3:36pm Mon 13 Nov 2017

A- A A+

പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് 1800 ഓളം പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്

ബാഗ്ദാദ്:  ഇറാന്‍-ഇറാഖ് അതിര്‍ത്തിക്കടുത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. മരണസംഖ്യ ഉയരാനാണ് സാധ്യത. പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് 1800 ഓളം പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.

ഇറാഖ് നഗരമായ ഹാലബ്ജയിലാണ് ഇന്നലെ രാത്രിയോടെ റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മരിച്ചവരിലേറെയും ഇറാന്‍ സ്വദേശികളാണ്. ഇറാഖ് തലസ്ഥാനനഗരിയായ ബാഗ്ദാദില്‍ നിന്ന് 240 കിലോമിറ്റര്‍ അകലെയുള്ള ഹാലബ്ജയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. 

അതെസമയം ഇറാഖിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാന്‍, കുവൈത്ത്, തുര്‍ക്കി, രാജ്യങ്ങളെയും ബാധിച്ചു. സുരക്ഷാസേന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!