ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്; ഗുജറാത്ത് തീയതി പിന്നീട്

Published on: 5:21pm Thu 12 Oct 2017

ഫയൽചിത്രം

A- A A+

രണ്ടു സംസ്ഥാനങ്ങളിലെയും ഫലം ഡിസംബര്‍ 18ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി:  ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടക്കും. ഒറ്റ ഘട്ടമായിട്ടാകും തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതിയാണ് തിരഞ്ഞടുപ്പ് പ്രഖ്യാപനം നടത്തിയത്. ഹിമാചല്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു. അതെസമയം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഫലം ഡിസംബര്‍ 18ന് പ്രഖ്യാപിക്കും. 2018 ജനുവരി വരെയാണ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളുടെ കാലാവധി.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!