മലയാളി ബാലതാരങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം

Published on: 1:51pm Mon 02 Apr 2018

A- A A+

പരാതി നല്‍കിയവര്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ താല്പര്യം കാണിച്ചില്ല

മലപ്പുറം : ബാലതാരങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. മുമ്ബും ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യുന്നുവെന്ന് ഒരു ബാലതാരം പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഫേസ്ബുക്കിന്റെ സഹായത്തോടെ പേജുകള്‍ തിരിച്ചുപിടിച്ചതോടെ പരാതി നല്‍കിയവര്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ താല്പര്യം കാണിച്ചില്ല.

ബാലതാരങ്ങളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ചില അശ്ലീല പേജുകള്‍ക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വീണ്ടും താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുകയാണ്.. ഇത്തവണ ബാലതാരങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യുന്നുവെന്നാണ് പരാതി. ഒരു പേജിലെ കാര്യങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത്, അത് പൂട്ടിക്കുമ്ബോള്‍ അതിലെ ഉള്ളടം ഉപയോഗിച്ച്‌ മറ്റ് പേരുകളില്‍ തുടങ്ങുകയും ആദ്യ പേജ് പിന്തുടരുന്നവര്‍ പുതിയ പേജിന്റെ ഫോളോവേഴ്സ് ആകുകയും ചെയ്യുന്ന സ്ഥിതിയാണ്. അതേസമയം കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളില്‍ ലഭിച്ച പരാതികളില്‍ ഒരിടത്ത് മാത്രമേ വേഗത്തില്‍ അന്വേഷണം നടന്നിരുന്നുള്ളൂ.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!