സച്ചിന്റെ മകളുടെ പേരിൽ ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്നു കമൻറുകൾ; ടെക്കി അറസ്റ്റിൽ

Published on: 6:21pm Thu 08 Feb 2018

A- A A+

ഇയാളില്‍ നിന്ന് ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ തെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി അതിലൂടെ എന്‍.സി.പി നേതാവ് ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകള്‍ സോഫ്റ്റ് വെയർ എഞ്ചിനീയർ അറസ്റ്റിൽ. അന്ധേരിയിലെ മിലിറ്ററി റോഡില്‍ താമസിക്കുന്ന നിഥിന്‍ ശിശോദെ എന്ന മുപ്പത്തിയൊമ്പതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

എന്നാല്‍ അദ്ദേഹം കേന്ദ്രത്തിലും ഇതുതന്നെയാണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ല എന്നായിരുന്നു മല്ല്യനെയിംസ്പവാര്‍ എന്ന ഹാഷ്ടാഗില്‍ ഒക്ടോബര്‍ ഒന്‍പതിന് ഒന്‍പതിന് സാറ തെണ്ടുല്‍ക്കര്‍ എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞത്. ട്വീറ്റ് വിവാദമായതിന് പിന്നാലെ സച്ചിന്‍ വിശദീകരണവുമായി രംഗത്തുവരികയും ചെയ്തു. പ്ലീസ്... മക്കളായ സാറയുടെ പേരില്‍ ട്വിറ്ററിലുള്ളത് വ്യാജ അക്കൗണ്ടാണ്. അവള്‍ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല. എന്ന് സച്ചിൻ പറഞ്ഞിരുന്നു.

വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കിയതിനെതിരെ സച്ചിന്റെ പേഴ്സണല്‍ അസിസ്റ്റന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വഞ്ചന, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!