നിസ്കാരത്തിനായി കണ്ണടച്ചാല്‍ കാണുന്നത് പ്രിയയുടെ രൂപം; അഡാറ് ലൗവിലെ നടിക്കെതിരെ മതനേതാവിന്റെ ഫത്വ

Published on: 6:19pm Wed 14 Feb 2018

A- A A+

നേരത്തെ അഡാറ് ലൗവിലെ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ ഹൈദരാബാദില്‍ ഒരു സംഘം യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു

ഹൈദരാബാദ്: ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധേയയായ പ്രിയ പി. വാര്യര്‍ക്കെതിരെ മുസ്ലീം നേതാവിന്റെ ഫത്വ. മൗലാന ആതിഫ് ഖദ്രി എന്നയാളാണ് പ്രിയക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്. വീഡിയോ വൈറലായതില്‍ പിന്നെ തങ്ങളുടെ സഹോദരങ്ങളായ മുസ്ലീങ്ങള്‍ നിസ്കരിക്കാന്‍ കണ്ണടച്ചാല്‍ അള്ളാഹുവിന് പകരം പ്രിയയുടെ രൂപമാണ് കാണുന്നതെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നതില്‍ പ്രിയക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയാണെന്നും ഖദ്രി പറഞ്ഞു.

നേരത്തെ അഡാറ് ലൗവിലെ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ ഹൈദരാബാദില്‍ ഒരു സംഘം യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കും ഗാനരചയിതാവിനും സംവിധായകനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് കേസ് കൊടുത്തതെന്ന് യുവാക്കള്‍ പറയുന്നു. പരാതിയില്‍ ഉടനടി കേസെടുക്കാന്‍ വിസമ്മതിച്ച ഹൈദരാബാദ് പോലീസ് വിദഗ്ദോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഗാനരംഗമാണ് വൈറലായത്. മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വാളക്കുഴി ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!