സ്വകാര്യ വിമാനം തകര്‍ന്നു വീണു; 11 പേര്‍ കൊല്ലപ്പെട്ടു

Published on: 10:47am Mon 12 Mar 2018

A- A A+

ഷെഹര്‍ ഇ കോഡ് നഗരത്തിനു സമീപത്തെ പര്‍വത പ്രദേശത്താണു വിമാനം തകര്‍ന്നു വീണതെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ടെഹ്റാന്‍: ഇറാനില്‍ സ്വകാര്യ യാത്രാ വിമാനം തകര്‍ന്നു വീണു 11 പേര്‍ കൊല്ലപ്പെട്ടു. ഷാര്‍ജയില്‍ നിന്ന് തുര്‍ക്കിയിലെ ഈസ്താംബുളിലേക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഷെഹര്‍ ഇ കോഡ് നഗരത്തിനു സമീപത്തെ പര്‍വത പ്രദേശത്താണു വിമാനം തകര്‍ന്നു വീണതെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്തില്‍ ഏഴു യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം ഇറാനിലെ സെഗ്രോസ് പര്‍വത പ്രദേശത്ത് 66 യാത്രക്കാരുമായി വിമാനം തകര്‍ന്നു വീണിരുന്നു. തുര്‍ക്കിയിലെ ബസാരന്‍ ഹോള്‍ഡിങ്ങിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!