ലോകകപ്പ് സന്നാഹം; റഷ്യയെ തകര്‍ത്ത് ബ്രസീല്‍, ഇറ്റലിയെ വീഴ്ത്തി അര്‍ജന്റീന

Published on: 11:12am Sat 24 Mar 2018

A- A A+

ആതിഥേയരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് മഞ്ഞപ്പട സന്നാഹം ആവേശകരമാക്കിയത്

മോസ്‌കോ: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തകര്‍പ്പന്‍ വിജയം. സൂപ്പര്‍ താരങ്ങളില്ലാതെയാണ് ബ്രസീലും, അര്‍ജന്റീനയും ഇറങ്ങിയത്. നെയ്മറും, മെസ്സിയും കളത്തിലില്ലാതെയും മഞ്ഞപ്പടയും, നീലപ്പടയും തകര്‍ത്താടി.

ആതിഥേയരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് മഞ്ഞപ്പട സന്നാഹം ആവേശകരമാക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 53-ാം മിനിറ്റില്‍ മിറാന്‍ഡ ആദ്യം വല ചലിപ്പിച്ചു. 62-ാം മിനിറ്റില്‍ ഫിലിപ്പെ കുടിഞ്ഞോ ഗോള്‍ വേട്ട രണ്ടാക്കി ഉയര്‍ത്തി. പൗളിഞ്ഞോയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് കുടിഞ്ഞോ ഗോളാക്കി മാറ്റിയത്. അഞ്ചു മിനിറ്റുകള്‍ക്കു ശേഷം പൗളിഞ്ഞോ നേടിയ ഗോളോടെ ഗോള്‍വേട്ട മുന്നില്‍ ആവേശകരമായി അവസാനിച്ചു.

മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായ ആദ്യ പുതിക്കുശേഷം കളിയുടെ അവസാന പതിനഞ്ചു മിനിറ്റിലാണ് അര്‍ജന്റീന ഗോള്‍ നേടിയത്. പകരക്കാരനായി കളത്തിലിറങ്ങിയ എവര്‍ ബനേഗയും മാനുവല്‍ ലാന്‍സിനിയുമാണ് ഗോള്‍ നേടിയത്. മെസിയെ കൂടാതെ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായലരുന്ന സെര്‍ജിയോ അഗ്വേറോയും ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്.

അതേസമയം, ജര്‍മ്മനി-സ്‌പെയിന്‍ പോരാട്ടം 1-1 സമനിലയില്‍ കലാശിച്ചു. ഇംഗ്ലീഷ് പട നെതര്‍ലാന്‍ഡിനെ ഒരു ഗോളിനു തകര്‍ത്തു. പോര്‍ച്ചുഗല്‍-രണ്ടിനെതിരെ ഒരു ഗോളിനു ഈജിപ്തിനേയും തകര്‍ത്തു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!