വിവാഹ ഘോഷയാത്രയിലേക്ക് വരന്റെ വാഹനം പാഞ്ഞുകയറി; പിന്നീട് സംഭവിച്ചത്

Published on: 5:39pm Tue 13 Feb 2018

A- A A+

പാട്ടുകള്‍ നിലച്ച്‌ പിന്നീട് അവിടെ ഉയര്‍ന്നത് കൂട്ട നിലവിളിയായിരുന്നു

ഛത്തീസ്ഗഡ്: ഏതൊരു വിവാഹഘോഷയാത്ര പോശലയാണ് ആ ആഘോഷവും കടന്നുപോയത്. റോഡില്‍ നിറഞ്ഞുനിന്ന പുരുഷാരം നൃത്തവും പാട്ടുമായി വിവാഹം ആഘോഷിക്കുകയാണ്. അതിനിടെ പെട്ടെന്നാണ് ഒരു എസ്യുവി ജനക്കൂട്ടത്തിനിടെയിലേക്ക് പാഞ്ഞുകയറിയത്. പാട്ടുകള്‍ നിലച്ച്‌ പിന്നീട് അവിടെ ഉയര്‍ന്നത് കൂട്ട നിലവിളിയായിരുന്നു.

കഴിഞ്ഞ രാത്രി ഛത്തീസ്ഗഡിലെ ജംഗീര്‍-ചമ്ബയിലെ ഒരു വിവാഹ ഘോഷയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. ഘോഷയാത്രയ്ക്കിടെയിലേക്ക് വരന്‍ വന്ന എസ്യുവി പാഞ്ഞുകയറി. 25 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

സ്ത്രീകളും പുരുഷന്മാരും കുട്ടികളും ആഘോഷപൂര്‍വ്വം യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് വരന്റെ കാര്‍ ഡ്രൈവര്‍ക്ക് ആ അബദ്ധം പറ്റിയത്. കാര്‍ ബ്രേക്കില്‍ കാലമര്‍ത്തുന്നതിന് പകരം അയാള്‍ ചവിട്ടിയത് ആക്സിലറേറ്ററില്‍ ആയിരുന്നു. കുതിച്ചുപാഞ്ഞ കാര്‍ ആളുകളെ ഇടിച്ചിട്ട് ഘോഷയാത്രയ്ക്കിടയിലൂടെ പാഞ്ഞു. കാര്‍ പിന്നോട്ടെടുക്കാന്‍ ശ്രമിച്ചത് കൂടുതല്‍ പേരെ അപകടത്തില്‍പെടുത്തി. ഇതോടെ കാര്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാൾ മദ്യപിച്ചിരുന്നതാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!