രാഹുല്‍ ഈശ്വര്‍ പോലീസ് ചാരനെന്ന് ഹാദിയ; 'അഖിലേ' എന്ന് വിളിച്ചപ്പോള്‍ 'ഹാദിയാ' എന്ന് വിളിക്കണമെന്ന് മാധ്യമങ്ങളെ തിരുത്തി

Published on: 3:41pm Mon 12 Mar 2018

A- A A+

ഇനി ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാണ് എല്ലാം തുറന്നു പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി

കൊച്ചി : രാഹുല്‍ ഈശ്വര്‍ പോലീസ് ചാരനെന്ന് ഹാദിയ. രാഹുലിന് എതിരായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പോലീസ് പക്ഷം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും ഹാദിയ പറഞ്ഞു. കൗണ്‍സിലിങില്‍ തനിക്ക് പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്കു മുന്നില്‍ പോലീസ് തൊഴുകൈകളോടെ നിന്നുവെന്നും ഹാദിയ ആരോപിച്ചു. വിവാഹം കഴിക്കാനല്ല മതം മാറിയത്. ദേശ വിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് എതിരായ ശക്തികളാണ് അവര്‍. തനിക്ക് മാനസിക പ്രശ്നമുണ്ടെന്നു വരെ അവര്‍ ചിത്രീകരിച്ചു. ഇനി ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാണ് എല്ലാം തുറന്നു പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി.

'അഖില' എന്ന പേര് നിയമാനുസൃതം മാറ്റിയോ എന്ന ചോദ്യത്തിന് താന്‍ മുസ്ലീമാണെന്നും ഇഷ്ടപ്പെട്ട് സ്വീകരിച്ച പേര് 'ഹാദിയ'എന്നാണെന്നും , ഇനിയും എന്നെ അഖിലേ എന്ന് വിളിക്കണമെന്നുണ്ടോയെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. വിവാഹം സാധുവാക്കിയതിനു പിന്നാലെ മൂന്ന് ദിവസത്തെ അവധിയ്ക്കു ശേഷം നാളെ സേലത്തേയ്ക്ക് തിരിക്കുമെന്നും കോളജ് പഠനം തുടരുമെന്നും ഇനി വിവാദങ്ങളിലയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും ഹാദിയ പറഞ്ഞു.

ഇസ്ലാം മതം ഉപേക്ഷിക്കാന്‍ പലരും പറഞ്ഞു. അത്തരം സാഹചര്യങ്ങള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ഇതിന്റെ പൊളിറ്റിക്സൊന്നും എനിക്ക് അറിയില്ലെന്നും ഞാന്‍ ഇസ്ലാം മതം പഠിച്ചുവെന്നും അത് ഇഷ്ടപ്പെട്ടുവെന്നും ഹാദിയ പറഞ്ഞു. മതംമാറ്റതതില്‍ നിന്നും പിന്മാറ്റാന്‍ പലരും ശ്രമിച്ചുവെന്നും കൗണ്‍സിലിങ് എന്നപേരില്‍ നടന്നതത്രെയും ദുരനുഭവങ്ങളായിരുന്നുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!