ഹാന്‍ഡ് ബാഗിന്റെ പുതുമയ്ക്ക്...

Published on: 6:51pm Sat 06 Jan 2018

A- A A+

മഴക്കാലത്ത് ബാഗിനുള്ളില്‍ സിലക്കാ ജെല്‍ സൂക്ഷിക്കുകയാണെങ്കില്‍ ഈര്‍പ്പമുണ്ടാകാതിരിക്കും

1.ഹാന്‍ഡ് ബാഗുകള്‍ എപ്പോഴും വായു സഞ്ചാരമുള്ളിടത്ത് സൂക്ഷിക്കുക.
2. ബാഗുകള്‍ മടക്കി വയ്ക്കാതെ അതിനുള്ളില്‍ പേപ്പര്‍, ബട്ടര്‍ പേപ്പര്‍ തുടങ്ങി നിറച്ച് തൂക്കിയിട്ടാല്‍ മതി.
3. ബാഗിന്റെ ആകൃതി നഷ്ടപെടാതിരിക്കാന്‍  സാധനങ്ങള്‍ കുത്തി നിറയ്ക്കാതിരിക്കുക.
4. മഴക്കാലത്ത് ബാഗിനുള്ളില്‍ സിലക്കാ ജെല്‍ സൂക്ഷിക്കുകയാണെങ്കില്‍ ഈര്‍പ്പമുണ്ടാകാതിരിക്കും.
5. ലെതര്‍ ബാഗില്‍ നനവുണ്ടായാല്‍ നന്നായി തുടച്ച ശേഷം അന്തരീക്ഷ ഊഷ്മാവില്‍ ഉണക്കിയെടുക്കുക.  ലെതര്‍ ഉത്പന്നങ്ങള്‍ക്ക്      അധികം ചൂടേറ്റാല്‍ പൊട്ടലുണ്ടാകും.
6.  ആഴ്ചയിലൊരിക്കല്‍ ബാഗിന്റെ അകവും പുറവും വൃത്തിയാക്കി ഉള്‍ഭാഗം പുറത്താക്കി വായുസഞ്ചാരമുള്ളിയിടത്ത് സൂക്ഷിക്കുക

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!