യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഹാരിസ് എംഎല്‍എയുടെ മകന്‍ കീഴടങ്ങി

Published on: 3:00pm Mon 19 Feb 2018

A- A A+

സംഭവത്തിനു പിന്നാലെ മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു

ബംഗലൂരൂ: ബംഗലൂരുവില്‍ ഭക്ഷണശാലയില്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ കീഴടങ്ങി. ഹാരിസിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് നാലപ്പാടാണ് പോലീസില്‍ കീഴടങ്ങിയത്. സംഭവത്തിനു പിന്നാലെ മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരീസിന്റെ മകന്‍ മുഹമ്മദ് നലപാഡും കൂട്ടാളികളും ചേര്‍ന്നാണ് ഡോളര്‍സ് കോളജി സ്വദേശിയായ വിഡ്വതിനെ മര്‍ദ്ദിച്ചത്. യു.ബി സിറ്റിയിലെ ഒരു മുന്തിയ ഭക്ഷണശാലയില്‍ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഒരു കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിഡ്വതിന് ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. 'നേരെ ഇരിക്കൂ' എന്ന് പറഞ്ഞ് മുഹമ്മദും സംഘവും ഇയാളുമായി വഴക്കുണ്ടാക്കി. വാക്കുതര്‍ക്കത്തിനിടെ ഇവര്‍ വിഡ്വത്തിനെ ആക്രമിക്കുകയായിരുന്നു.

പരുക്കേറ്റ് മല്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിഡവതിലെ സംഘം ആശുപത്രിയിലും പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചു. യുവാവിന്റെ സഹോദരനെയും ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു.

സംഭവമറിഞ്ഞ് എം.എല്‍.എ ഹാരീസ് രാത്രി വൈകി ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഹാരീസ് എത്തിയതെന്ന് ബി.ജെ.പിയും ജെ.ഡി.എസും ആരോപിച്ചു. ഹരീസിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും ഇരുകക്ഷികളും ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കോണ്‍ഗ്രസ് പ്രതിരോധത്തിലാകുന്നത്. കുറ്റവാളികള്‍ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!