ന്യൂനമര്‍ദം ശക്തിപ്പെടുന്നു; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Published on: 1:31pm Tue 13 Mar 2018

A- A A+

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതിവ്ര ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്തിന് തെക്കുപടിഞ്ഞാറ് കടലില്‍ 390 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ചുവരികയാണ്. ന്യുനമര്‍ദം ലക്ഷദ്വീപ് ഭാഗത്തേക്ക് അടത്തുകൊണ്ടിരിക്കുന്നു. ഇതുപ്രകാരം തിരുവനന്തപുരം അടക്കം തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രണ്ടു ദിവസം കൂടി മഴ തുടര്‍ന്നേക്കും.

എന്നാല്‍ ചുഴലിക്കാറ്റിന് സാധ്യതയില്ല. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. ദുരന്ത നിവാരണ സേനയും യോഗത്തില്‍ പങ്കെടുക്കും. കൂടുതല്‍ ജാഗ്രത നടപടികള്‍ വേണോ എന്ന് ഈ യോഗത്തില്‍ തീരുമാനിക്കും.

ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യുനമര്‍ദം തിരുവനന്തപുരം തീരം വഴി ലക്ഷദ്വീപിലേക്ക് പോകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!