എം.ജി യൂണിവേഴ്സിറ്റി വിസിയെ ഹൈക്കോടതി അയോഗ്യനാക്കി

Published on: 3:41pm Mon 19 Feb 2018

A- A A+

പത്തു വര്‍ഷം പ്രൊഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചില്ല

കൊച്ചി: എംജി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ. ബാബു സെബാസ്റ്റിയന്‍ യോഗ്യതയില്ലാത്ത ആളെന്ന് ഹൈക്കോടതി അറിയിച്ചു. എംജി യൂണിവേഴ്സിറ്റി മുന്‍ വിസിയെയും കോടതി അയോഗ്യരാക്കുകയായിരുന്നു. ഹര്‍ജിക്കാരനായ പ്രേംകുമാര്‍ സമര്‍പ്പിച്ച ക്വോവാറന്റോ ഹര്‍ജി പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

വിസി പദവിയില്‍ തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്നു കോടതി പറഞ്ഞു. പത്തു വര്‍ഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചില്ല. വിസിയെ തിരഞ്ഞെടുക്കാന്‍ സമിതി രൂപീകരിച്ചതിലും അപാകതയുണ്ട്. രാഷ്ര്ടീയക്കാരെ തിരുകിക്കയറ്റിയ തിരഞ്ഞെടുപ്പു സമിതി അസാധുവാണെന്നും കോടതി നിരീക്ഷിച്ചു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!