40 അടി നീളമുള്ള തുരങ്കം നിർമിച്ച് വൻ കവർച്ച

Published on: 5:16pm Tue 14 Nov 2017

A- A A+

മോഷ്ടാക്കൾ വാടകയ്ക്കെടുത്ത ബാലാജി ജനറൽ സ്റ്റോഴ്സിനോടു ചേർന്ന് ഒരു സ്വകാര്യ സുരക്ഷാ ഏജൻസിയുടെ ഓഫിസുമുണ്ട്.

നവി മുംബൈ:   സിനിമാക്കഥയെ വെല്ലുന്ന മോഷണം വെളിപ്പെടുത്തി മുംബൈ പോലീസ്. മോഷ്ടാക്കൾ നവി മുംബൈയിലെ ഒരു ബാങ്കിനുള്ളിൽ കടന്ന് മോഷണം നടത്തിയത് 40 അടി നീളമുള്ള തുരങ്കം നിർമിച്ച്. ഇവർ മുപ്പതോളം ലോക്കറുകൾ തകർക്കുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്തു. ഒന്നരക്കോടി രൂപയുടെ മോഷണം നടന്നതായാണ് ഏകദേശ കണക്ക്.

ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽത്തന്നെ മറ്റൊരു മുറി വാടകയ്ക്കെടുത്താണ് ഇവർ മോഷണം നടത്തിയത്. ബാങ്കിൻെറ ലോക്കർ റൂമിനു താഴെവച്ച് അഞ്ചടി ഉയരത്തിൽ തുരങ്കം പൂർത്തിയാക്കിയാണ് മോഷ്ടാക്കൾ പദ്ധതി യാഥാർഥ്യമാക്കിയത്. ഇതിന് രണ്ടു മാസത്തോളം സമയം എടുത്തതായാണ് വിവരം.

തൊട്ടടുത്തു തന്നെ നിരവധി കടകൾ ഉണ്ടായിരുന്നിട്ടും മോഷണം നടന്നത് ആരും അറിഞ്ഞില്ല എന്നത് പോലീസിനെ കുഴക്കുന്നുണ്ട്. മോഷ്ടാക്കൾ വാടകയ്ക്കെടുത്ത ബാലാജി ജനറൽ സ്റ്റോഴ്സിനോടു ചേർന്ന്, ഒരു സ്വകാര്യ സുരക്ഷാ ഏജൻസിയുടെ ഓഫിസുമുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!