ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടി പ്രാര്‍ത്ഥിക്കുന്നത് ആ സന്ദര്‍ഭത്തില്‍ മാത്രം

Published on: 2:15pm Sat 09 Dec 2017

A- A A+

ഞാന്‍ എന്നെക്കുറിച്ച് കരുതുന്നത് ഞാനൊരു ആത്മീയവ്യക്തിയാണെന്നാണ്എന്നാല്‍ ഞാനൊരിക്കലും റിലീജ്യസ് അല്ല

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടിയാണ് ഇരുപത്തിയേഴുകാരിയായ ജെന്നിഫര്‍. 2013 ല്‍ ടൈം മാഗസിന്‍ തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാള്‍ ജെന്നിഫറായിരുന്നു. 2014 ലും 2016 ലും ഫോബ്സ് സെലിബ്രിറ്റി ലിസ്റ്റിലും ജെന്നിഫര്‍ സ്ഥാനം നേടിയിട്ടുണ്ട്. ദി ബില്‍ യങ് വാള്‍ ഷോ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് കടന്നുവന്നത്. തന്റെ വിശ്വാസങ്ങളെ കുറിച്ച് ജെന്നിഫര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. 

''ഞാന്‍ എന്നെക്കുറിച്ച് കരുതുന്നത് ഞാനൊരു ആത്മീയവ്യക്തിയാണെന്നാണ്. എന്നാല്‍ ഞാനൊരിക്കലും റിലീജ്യസ് അല്ല. മതവിശ്വാസമുള്ള ചുറ്റുപാടിലാണ് വളര്‍ന്നുവന്നത്. കുടുംബത്തില്‍ എല്ലാവരും മതവിശ്വാസികളായിരുന്നു. പക്ഷേ ഞാന്‍ ഒന്നിലും വിശ്വസിച്ചിരുന്നില്ല.'' ജെന്നിഫര്‍ പറയുന്നു. ജീവിതത്തില്‍വളരെപ്രയാസമേറിയസന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്താന്‍പ്രാര്‍ത്ഥിക്കുന്നതെന്നും ജെന്നിഫര്‍ പറയുന്നു.വിമാനത്തില്‍ആയിരിക്കുമ്പോള്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്നും ജെന്നിഫര്‍ പറയുന്നു. ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ നായിക എന്ന ബഹുമതിയും ജെന്നിഫറിനുണ്ടായിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!