പുകവലി നിർത്തണോ.. ഇവ കഴിച്ചാൽ മതി

Published on: 3:05pm Sat 13 Jan 2018

A- A A+

പുകവലി നിർത്താന്‍ വലിയ ക്ഷമ വേണം എന്നാണ് പൊതുവില്‍ പറയാറ്

ആരോഗ്യകരമായി നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു ദുശ്ശീലമാണ് പുകവലി. ഹൃദ്രോഗം, ശ്വാസകോശ രോഗം, തുടങ്ങിയവയെല്ലാം പുകവലിയുടെ അനന്തരഫലങ്ങളാണ്. ഇതൊക്കയാണെങ്കിലും ദിനംപ്രതി പുകവലിയ്ക്കുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. ഈ ദുശ്ശീലം നിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാൻ കഴുയുന്നില്ലെന്ന് പലരും തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇത് നിർത്താന്‍ വലിയ ക്ഷമ വേണം എന്നാണ് പൊതുവില്‍ പറയാറ്.

പുകവലി നിർത്താൻ സഹായിക്കുന്ന പലതും ഇന്ന് വിപണിയിൽ ലഭ്യമാണ്. ചില ഭക്ഷണങ്ങളും നിങ്ങളെ അതിനു സഹായിക്കുന്നു. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

പുകവലിക്കുന്നതിന് മുമ്പായി ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, പേരക്ക, നാരങ്ങ, നെല്ലിക്ക എന്നി പഴങ്ങള്‍ കഴിക്കുന്നതും പുകവലിക്കാനുളള ആഗ്രഹത്തെ തടയും. മാത്രമല്ല, പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് പുകവലി നിര്‍ത്താന്‍ സഹായിക്കും. പുകവലിക്കാന്‍ തോന്നുകയാണെങ്കിൽ ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ദരുടെ അഭിപ്രായം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!