ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ നിന്നും ചിത്രങ്ങള്‍ ഒഴിവാക്കിയ നടപടി; ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജിവെച്ചു

Published on: 10:00am Tue 14 Nov 2017

A- A A+

ചലചിത്രമേളയില്‍ 2 ചിത്രങ്ങളും ഇന്ത്യ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം

മലയാള ചിത്രം എസ് ദുര്‍ഗ്ഗയും മറാത്തി ചിത്രം ന്യൂഡും ഗോവയില്‍ നടക്കുന്ന 48ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ  നടപടിയില്‍ പ്രതിഷേധിച്ച് ചലച്ചിത്രമേള ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജിവെച്ചു. 

ചലചിത്രമേളയില്‍ 2 ചിത്രങ്ങളും ഇന്ത്യ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജൂറി അംഗങ്ങള്‍ അറിയാതെ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളുടെ പട്ടികയില്‍ നിന്നും 2 ചിത്രങ്ങളെയും ഐ&ബി മന്ത്രാലയം ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. നഗ്‌ന മോഡലുകളുടെ കഥ പറയുന്ന ന്യൂഡ് ആയിരുന്നു ജൂറി ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി കണ്ടുവച്ചിരുന്നത്. ന്യൂഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകും ഇനി ഉദ്ഘാടന ചിത്രം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!