മികച്ച ചിത്രം വാജിബ്; മികച്ച നവാഗത സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍; ഏദനും ന്യൂട്ടനും രണ്ടു പുരസ്‌കാരങ്ങൾ

Published on: 7:19pm Fri 15 Dec 2017

A- A A+

പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്കിനാണ്

തിരുവനന്തപുരം: 22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത പലസ്തീനിയന്‍ ചിത്രം വാജിബിന്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്കാരത്തിന് ഏദന്‍ സിനിമയുടെ സംവിധായകനും മലയാളിയുമായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി.ഏദൻ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും സ്വന്തമാക്കി. 

മികച്ച സംവിധായകനുള്ള രജതചകോരം പുരസ്കാരത്തിന് മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അര്‍ഹയായി. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്കിനാണ്. ഹിന്ദി ചിത്രം ന്യൂട്ടനും മലയാള ചിത്രം ഏദനും രണ്ടു പുരസ്‌കാരം നേടി. 

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷി കരസ്ഥമാക്കി. 

മാധ്യമ പുരസ്കാരങ്ങള്‍

  • ദൃശ്യ മാധ്യമം: വി പി വിനീത (ഏഷ്യാനെറ്റ് ന്യൂസ്)

(മീഡിയ വണ്ണിലെ അഞ്ജിത അശോകിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു)

  • അച്ചടി മാധ്യമം: ഐ.വി.രൂപശ്രീ (കേരള കൗമുദി)
  • ഓണ്‍ലൈന്‍: മനോരമ ഓണ്‍ലൈൻ
  • ശ്രവ്യ മാധ്യമം: ഓള്‍ ഇന്ത്യാ റേഡിയോ,  പ്രവാസി ഭാരതി 810 എ.എമ്മും

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!