കൊതിച്ചിരുന്നു; പ്രതീക്ഷിച്ചിരുന്നില്ല; കിട്ടിയതില്‍ സന്തോഷം -ഇന്ദ്രന്‍സ്

Published on: 1:19pm Thu 08 Mar 2018

A- A A+

സിനിമയില്‍ താനിപ്പോഴും തുടക്കകാരനാണെന്നും ഇന്ദ്രന്‍ പറഞ്ഞു

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചതില്‍ സന്തോഷം മറച്ചുവയ്ക്കാതെ നടന്‍ ഇന്ദ്രന്‍സ്. പുരസ്കാരം ഏറെ കൊതിച്ചിരുന്നു. എന്നാല്‍ ഒരുപാട് പ്രഗത്ഭരുള്ളതിനാല്‍ പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയതില്‍ സന്തോഷമുണ്ട്. 'ആളൊരുക്കം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. പപ്പു പിഷാരടി എന്ന ഓട്ടംതുള്ളല്‍ കലാകാരനെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അനശ്വരമാക്കിയത്. സിനിമയില്‍ താനിപ്പോഴും തുടക്കകാരനാണെന്നും ഇന്ദ്രന്‍ പറഞ്ഞു.

കാണുന്നവരെ സ്പര്‍ശിക്കുന്ന ചിത്രമാണ് ആളൊരുക്കം. ഒരുപാട് ബഹളങ്ങള്‍ ഒന്നുമില്ല. സംവിധായകന്‍ നല്ല പിന്തുണ നല്‍കി. വളരെ ഭദ്രമായിരുന്നു താന്‍ ചെയ്ത കഥാപാത്രം. അതിന് സംവിധായകന്‍ ഏറെ സഹായിച്ചു. ഓട്ടം തുള്ളല്‍ പോലെയുള്ളവ ചെയ്യാന്‍ കുറച്ച്‌ പരിശീലനം വേണ്ടിവന്നു. ഷോട്ടിന് വേണ്ടതൊക്കെ പഠിച്ചെടുത്തു. നല്ല കഥാപാത്രമാണെന്നും നല്ല സിനിമയാണെന്നും പ്രതീക്ഷയുണ്ടായിരുന്നു. ഒരുപാട് നല്ല നടന്മാരും സിനിമകളും വരുമ്ബോള്‍ ഒപ്പം നില്‍ക്കാന്‍ കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല.

കോമഡി വേഷം ചെയ്യുന്നതില്‍ വളരെ ഊര്‍ജമാണ്. പക്ഷേ ഇപ്പോള്‍ കോമഡി ഒന്നും കിട്ടുന്നില്ല. കോമഡിയാണ് ഇഷ്ടമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!