ഡല്‍ഹി ജുമാ മസ്ജിദ് ജമുനാ ദേവി ക്ഷേത്രമായിരുന്നു : വീണ്ടും വിവാദവുമായി ബി.ജെ.പി എം.പി

Published on: 1:03pm Thu 07 Dec 2017

A- A A+

നേരത്തെ താജ്മഹല്‍ തേജോമഹാലയ ആണെന്നായിരുന്നു കത്യാരുടെ പരാമര്‍ശം. ശിവക്ഷേത്രം നിന്നിടത്തു തന്നെയാണ് താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അവിടെ ക്ഷേത്രം തന്നെയാണ് വേണ്ടതെന്നും കത്യാര്‍ പറഞ്ഞിരുന്നു

ന്യൂഡല്‍ഹി: താജ്മഹല്‍ വിവാദ പ്രസ്താവനയ്ക്ക് ശേഷം വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും ബജ്രംഗദള്‍ തലവനുമായ വിനയ് കത്യാര്‍. ഡല്‍ഹിയിലെ ജുമാ മസ്ജിദിനെ കുറിച്ചാണ് വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന തരത്തിലുള്ള വിനയ് കത്യാരുടെ പ്രസ്താവന. ജുമാമസ്ജിദ് യഥാര്‍ഥത്തില്‍ ജമുനാ ദേവി ക്ഷേത്രമായിരുന്നു എന്നാണ് വിനയ് കത്യാര്‍ പറയുന്നത്. മുഗളന്‍മാരുടെ കാലത്ത് 6000ത്തോളം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട് അത്തരത്തില്‍ തകര്‍ക്കപ്പെട്ടതാണ് ജമുനാ ദേവി ക്ഷേത്രവും എന്നണ് കത്യാരുടെ പ്രസ്താവന.

നേരത്തെ താജ്മഹല്‍ തേജോമഹാലയ ആണെന്നായിരുന്നു കത്യാരുടെ പരാമര്‍ശം. ശിവക്ഷേത്രം നിന്നിടത്തു തന്നെയാണ് താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അവിടെ ക്ഷേത്രം തന്നെയാണ് വേണ്ടതെന്നും കത്യാര്‍ പറഞ്ഞിരുന്നു. അതേസമയം താജ്മഹല്‍ നിര്‍മിച്ചതു രാജ്യദ്രോഹികളാണെന്നും ചരിത്രം തന്നെ മാറ്റുമെന്നും ബി.ജെ.പി എം.എല്‍.എ സംഗീത് സോം അഭിപ്രായപ്പെട്ടിരുന്നു. യുപി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹല്‍ ഒഴിവാക്കിയതും വന്‍വിവാദമായിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!