ജമ്മു കാശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

Published on: 6:19pm Tue 14 Nov 2017

A- A A+

സംഭവത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ നബൗഗ് കുന്ദ് പ്രദേശത്താണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സെെന്യം വധിച്ചതായും വിവരമുണ്ട്.

ഇന്ന് രാവിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുല്‍ഗാമില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് കൂടുതല്‍ സൈന്യം ഭീകരര്‍ തമ്പടിച്ച സ്ഥലങ്ങളിലേക്ക് നീങ്ങുകയും അവര്‍ക്കെതിരെ നിറയൊഴിക്കുകയും ചെയ്തു.

തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ സൈന്യം വധിച്ചത്.സംഭവത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!