ജനതാദള്‍ (യു) യുഡിഎഫ് വിട്ടു; ഇനി ഇടതുമുന്നണിക്കൊപ്പം

Published on: 5:05pm Fri 12 Jan 2018

A- A A+

യു.ഡി.എഫിനോട് ഞങ്ങള്‍ നന്ദികേട് കാണിച്ചിട്ടില്ലെന്ന് വീരേന്ദ്രകുമാർ

തിരുവനന്തപുരം: ജനതാദള്‍ (യു) യുഡിഎഫ് വിട്ടു. പാര്‍ട്ടി ഇനി എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു. ഏഴുവര്‍ഷമായി യു.ഡി.എഫും കോണ്‍ഗ്രസും കാണിച്ച സ്നേഹത്തിന് നന്ദി. യു.ഡി.എഫിനോട് ഞങ്ങള്‍ നന്ദികേട് കാണിച്ചിട്ടില്ലെന്നുംഞങ്ങളെ ഒപ്പം കൂട്ടിയിട്ട് അവര്‍ക്ക് പുരോഗതിയേ ഉണ്ടായിട്ടുള്ളൂവെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

''ഇടതുപക്ഷ ചിന്താഗതിയുമായി വൈകാരികമായി ബന്ധപ്പെട്ട സോഷ്യലിസ്റ്റുകളാണ് ഞങ്ങള്‍. ജനതാദള്‍ (യു) വിന്റെ രാഷ്ട്രീയവിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നുപോകുന്നതാണ്'' -വീരേന്ദ്രകുമാര്‍

യു.ഡി.എഫ് വിടാനുള്ള തീരുമാനം പാര്‍ട്ടിയംഗങ്ങള്‍ ഐകകണ്ഠേനയെടുത്തതാണ്. ഇത്രയും കാലം യു.ഡി.എഫിനൊപ്പം നിന്നെങ്കിലും രാഷ്ട്രീയമായി വലിയ നഷ്ടമാണ് ഞങ്ങള്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!