കതിരൂര്‍ മനോജ് വധക്കേസ്; ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Published on: 1:54pm Mon 02 Apr 2018

A- A A+

നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ സമ്മതമില്ലാതെയാണ് വകുപ്പ് ചുമത്തിയതെന്ന് കാണിച്ച്‌ സമര്‍പ്പിച്ച അപ്പീല്‍ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു

കൊച്ചി: ആര്‍എസ്‌എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹൈക്കോടതിയില്‍ വീണ്ടും അപ്പീല്‍ നല്‍കി. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ സമ്മതമില്ലാതെയാണ് വകുപ്പ് ചുമത്തിയതെന്ന് കാണിച്ച്‌ സമര്‍പ്പിച്ച അപ്പീല്‍ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

യു.എ.പിഎ പ്രകാരം പ്രോസിക്യൂഷനുള്ള അനുമതിയധികാരം കേന്ദ്രം സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്കു നല്‍കിയതാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഹര്‍ജിയില്‍ വാദം കേള്‍ക്കവെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതികളെ സര്‍ക്കാര്‍ സഹായിക്കുകയാണോ എന്നും കോടതി ചോദിച്ചിരുന്നു. സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനില്‍ക്കും. പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞിരുന്നു.

കേസിലെ 25ാം പ്രതിയാണ് ജയരാജന്‍. കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ രണ്ട് ഹര്‍ജികളായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനു മുന്നാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്. കേസില്‍ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പി. ജയരാജന്റെ ആവശ്യം നേരത്തെ ജസ്റ്റിസ് കെമാല്‍ പാഷയുടെ ബഞ്ച് നിരാകരിച്ചിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!