ചിലവന്നൂര്‍ കായലിലെ നടന്‍ ജയസൂര്യയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നു

Published on: 1:40pm Wed 04 Apr 2018

A- A A+

കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു

കൊച്ചി: ചിലവന്നൂര്‍ കായല്‍ കയ്യേറിയുള്ള നടന്‍ ജയസൂര്യയുടെ നിര്‍മ്മാണം അധികൃതര്‍ ഒഴിപ്പിക്കുന്നു. കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണം കൊച്ചി കോര്‍പറേഷന്‍ പൊളിച്ചുനീക്കി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ജയസൂര്യ നല്‍കി ഹര്‍ജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണല്‍ തള്ളിയിരുന്നു. കായല്‍ തീരം കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലുമാണ് പൊളിച്ചുനീക്കുന്നത്.

കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു ജയസൂര്യ ട്രൈബ്യൂണലിന് അപ്പീല്‍ നല്‍കിയത്.

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടവും ലംഘിച്ച്‌ ജയസൂര്യ കൊച്ചുകടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചിരുന്നു. ഇത് ചിലവന്നൂര്‍ കായല്‍ പുറമ്ബോക്ക് ഭൂമി കയ്യേറിയാണെന്നായിരുന്നു ആരോപണം. നിര്‍മ്മാണത്തിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തുവെന്നും ആരോപണമുയര്‍ന്നിരുന്നു. കായല്‍ കയ്യേറ്റത്തില്‍ ജയസൂര്യയെ പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.