ജിമിക്കി കമ്മലിൻെറ ആൽബം ചിത്രീകരിച്ച് മോഹൻലാലിന് അറബി ആരാധകന്റെ സമ്മാനം

Published on: 2:37pm Fri 09 Mar 2018

A- A A+

മോഹൻലാലിനോടുള്ള ഇഷ്ടമാണ് തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന് അദ്ദേഹം പറയുന്നു

മലയാളികളുടെ ഏവരുടെയും സ്വകാര്യ അഹങ്കാരമായ പ്രിയ നടൻ മോഹൻലാലിന് സൗദി അറേബ്യന്‍ പൗരന്റെ സമ്മാനം. ജിമിക്കി കമ്മൽ എന്ന പാട്ടിന്റെ ആൽബം ചിത്രീകരിച്ചാണ് ഷെയ്ഖ് ഹാഷിം അബ്ബാസ് പ്രിയ നടനോടുള്ള ഇഷ്ടം തെളിയിച്ചത്. മോഹൻലാലിനോടുള്ള ഇഷ്ടമാണ് തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന് അദ്ദേഹം പറയുന്നു.

മോഹൻലാലിനും അദ്ദേഹത്തിൻെറ ആരാധകർക്കുമായാണ് ഹാഷിം ചിത്രീകരിച്ചത്. കേരളത്തിൽ ഷൂട്ട് ചെയ്ത വിഡിയോയിൽ ഹാഷിമും ഒപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമാണുള്ളത്. ക്യൂൻ സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടൻ എന്നുതുടങ്ങുന്ന അടിപൊളി ഗാനത്തോടെയാണ് ആൽബം ആരംഭിക്കുന്നത്.

അടുത്ത കാലത്ത് മോഹൻലാലിനെ കുറിച്ച് അറിഞ്ഞ ഹാഷിം സുഹൃത്തുക്കളായ മലയാളൾ വഴിയാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. റിയാദില്‍ താമസിക്കുന്ന ഇദ്ദേഹം കജൂര്‍ ഡേറ്റ്‌സ് എന്ന പ്രശസ്തമായ ഈന്തപ്പഴ കമ്പനിയുടെ ഉടമ കൂടിയാണ്. 

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!