വടക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്ന് പത്ത് മരണം

Published on: 9:30am Tue 10 Oct 2017

A- A A+

ഇതുവരെ 10,000 ഏക്കര്‍ ഭൂമി കാട്ടുതീയില്‍ പൂര്‍ണ്ണമായി കത്തി നശിച്ചതായും വിവരമുണ്ട്.സെനോമ,നാപ,മെന്‍ഡോസിനോ,യുബ തുടങ്ങിയ കൗണ്ടികളിലാണ് വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായത്.

കാലിഫോര്‍ണിയ : വടക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്ന് പത്ത് പേര്‍ മരിച്ചതായി വിവരം. ഇവിടെയുള്ള വീടുകള്‍ക്കും,വ്യാപാര കേന്ദ്രങ്ങള്‍ക്കുമായി തീപിടിത്തില്‍ കാര്യമായ കേടുപാടുകള്‍ ഉണ്ടായതായും അറിയുന്നു.

കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രി എന്ന സ്ഥലത്താണ് തീ പടര്‍ന്നു പിടിച്ചത്.തീ കുറഞ്ഞതോടെ ഇവിടെയുളള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഗവർണർ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇതുവരെ 10,000 ഏക്കര്‍ ഭൂമി കാട്ടുതീയില്‍ പൂര്‍ണ്ണമായി കത്തി നശിച്ചതായും വിവരമുണ്ട്.സെനോമ,നാപ,മെന്‍ഡോസിനോ,യുബ തുടങ്ങിയ കൗണ്ടികളിലാണ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.