പിണറായി ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് കെ. സുരേന്ദ്രന്‍

Published on: 6:19pm Tue 14 Nov 2017

A- A A+

ചാണ്ടിയെ സംരക്ഷിച്ചു നിര്‍ത്തുന്ന നിലപാടാണ് മുഖ്യമന്ത്രി ഇപ്പോഴും സ്വീകരിക്കുന്നത്

കോഴിക്കോട്:  തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശം ഉണ്ടായിട്ടുപോലും ചാണ്ടിക്കെതിരെ ഒരക്ഷരം മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചാണ്ടിയെ സംരക്ഷിച്ചു നിര്‍ത്തുന്ന നിലപാടാണ് മുഖ്യമന്ത്രി ഇപ്പോഴും സ്വീകരിക്കുന്നത്. ഹൈക്കോടതിയുടെ ഈ അടി യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്റെ മുഖത്താണ് കിട്ടിയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

പണക്കാരുടെ മുന്നില്‍ മുട്ടുവിറയ്ക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത്രയും വലിയൊരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

 

Related Topic

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!