കേരളത്തിൽ ചുവപ്പ് ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ ചെന്നിത്തലയ്ക്ക് ഒരു യൂത്ത് കോണ്‍ഗ്രസുകാരന്റെ ജീവന്‍ നഷ്ടപ്പെടുന്നത് വരെ കാത്തിരിക്കേണ്ടി വന്നു; കെ സുരേന്ദ്രന്‍

Published on: 3:16pm Tue 13 Feb 2018

A- A A+

ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍, തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്കെതിരെ ജനമന:സാക്ഷി ഉണരണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഒരു യൂത്ത് കോണ്‍ഗ്രസുകാരന്റെ ജീവന്‍ നഷ്ടപ്പെടുന്നത് വരെ കാത്തിരിക്കേണ്ടി വന്നു സംസ്ഥാനത്ത് ചുവപ്പ് ഭീകരതയുണ്ടെന്ന്  ചെന്നിത്തലയ്ക്ക് സമ്മതിക്കാനെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സിപിഐഎമ്മിനെ പ്രതിരോധിക്കാന്‍ ഇനി കോണ്‍ഗ്രസിന് കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.

പോസ്റ്റ്:-

സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാൻ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻറെ ജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ആർ. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്ന് പറഞ്ഞ് സി. പി. എമ്മിനെ വെള്ളപൂശുകയായിരുന്നു ഇത്രയും കാലം ചെന്നിത്തലയും കൂട്ടരും. സി. പി. എമ്മിനെ പ്രതിരോധിക്കാൻ കേരളത്തിൽ ഇനി കോൺഗ്രസ്സിനു കഴിയില്ല. കാലങ്ങളായുള്ള ഒത്തുതീർപ്പും കൂട്ടുകച്ചവടവും കോൺഗ്രസ്സിനെ കേരളത്തിൽ നിലംപരിശാക്കിക്കഴിഞ്ഞു. സി. പി. എമ്മിൻറെ ഭീകരതയെ നേരിടാൻ കോൺഗ്രസ്സ് അണികൾക്ക് ബി. ജെ. പിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ. ജനരക്ഷായാത്രയെ സി. പി. എമ്മിനൊപ്പം ചേർന്ന് പരിഹസിച്ച ചെന്നിത്തലയുടെ ഇപ്പോഴത്തെ വിലാപത്തിന് കാൽ കാശിൻറെ വിലപോലുമില്ല.

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!