ഹിന്ദുവായോ, മുസ്ലീമായോ അല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലീസായി; കത്തുവ പീഡനത്തില്‍ പ്രതികരണവുമായി ഡിജിപി

Published on: 11:35am Fri 13 Apr 2018

A- A A+

സിബിഐ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം

ശ്രീനഗര്‍: എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം മുഴുവനും പ്രതിഷേധിക്കുകയാണ്. കേസില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി കശ്മീര്‍ ഡിജിപി രംഗത്ത് വന്നിരിക്കുന്നത്. തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരായാണ് ജോലി ചെയ്യുന്നത്, ഹിന്ദുവായോ, മുസ്ലീമായോ, ക്രിസ്ത്യാനിയായോ അല്ല ജോലി ചെയ്യുന്നത് എന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് അറിയിച്ചു.

സിബിഐ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം. ഇതിനെതിരെ ജമ്മുകശ്മീര്‍ ഡിജിപി ശേഷ് പോള്‍ വൈദ് രംഗത്തെത്തിയത്. ജമ്മുവിലെ ബാര്‍ അസോസിയേഷനും ബിജെപി അംഗങ്ങളുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. പ്രതികളെ രക്ഷിക്കുന്നതിനായി പൊലീസുകാര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഡിജിപിയുടെ പ്രതികരണം വന്നിരിക്കുന്നത്.

അന്വേഷണം സിബിഐക്ക് വിടുന്നതിനോട് ജമ്മുകശ്മീര്‍ പൊലീസിന് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ ഏതൊരു അന്വേഷണ ഏജന്‍സിയെ പോലെ തന്നെ ജമ്മുകശ്മീര്‍ പൊലീസും കഴിവുള്ളവരാണ്. തീവ്രവാദത്തെയും കല്ലേറിനെതിരെയും പൊരുതാമെങ്കില്‍ എന്തുകൊണ്ട് ഒരു കേസ് അന്വേഷണം ജമ്മുകശ്മീര്‍ പൊലീസിന് ചെയ്യാന്‍ കഴിയില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ സിബിഐയിലേക്ക് ഡെപ്യൂട്ടേഷനായി പോകുന്നവരാണ്.- ഡിജിപി പറഞ്ഞു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!