കാവേരി വിഷയം; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി തമിഴ്‌നാട്

Published on: 3:42pm Sat 31 Mar 2018

A- A A+

ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്ന സമയപരിധി വ്യാഴാഴ്ച സമാപിച്ചിരുന്നു

ന്യൂഡല്‍ഹി: കവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രുപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും കേന്ദ്രം നടപടിയെടുക്കാത്തതിലാണ് ഹര്‍ജിയെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. അതേസമയം, ഫെബ്രുവരി 16ലെ ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിക്കു മുമ്ബാകെ ഒരു വിശദീകരണവും കേന്ദ്രം സമര്‍പ്പിച്ചിട്ടുണ്ട്. ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്ന സമയപരിധി വ്യാഴാഴ്ച സമാപിച്ചിരുന്നു.

കാവേരി ബോര്‍ഡ് രൂപകീരിക്കുന്നതില്‍ വൈകുന്നതില്‍ കേന്ദ്രത്തിനെതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരന്ന് ഭരണകക്ഷിയായ എഐഎഡിഎംകെ ഏപ്രില്‍ മൂന്നിന് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നിലപാടില്‍ അപലപിച്ച്‌ പ്രമേയം പാസാക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. കോടതി നിര്‍ദേശിച്ച ആറാഴ്ചക്കുള്ളില്‍ കവേരി ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര നിലപാടിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കണമെന്നും ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു.

തമിഴ.നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിത സ്വീകരിച്ച എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പറഞ്ഞു. കഴിഞ്ഞ 17 ദിവസം തുടര്‍ച്ചയായി എഐഎഡിഎംകെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയാണ്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഒരു സംസ്ഥാനത്തിന്റെ ആവശ്യത്തിനു വേണ്ടി ഇത്തരമൊരു സ്തംഭനം നടന്നിട്ടില്ലെന്നും പനീല്‍ശെല്‍വം പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കാവേരി ബോര്‍ഡ് രുപീകരിക്കാന്‍ മോഡി സര്‍ക്കാര്‍ മടിക്കുന്നതെന്നാണ് തമിഴ്‌നാടിന്റെ ആക്ഷേപം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!