ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചത് ദുരന്തമല്ല , കൊലപാതകം:  കൈലാഷ് സത്യാര്‍ത്ഥി 

Published on: 5:23pm Sat 12 Aug 2017

A- A A+

കുട്ടികള്‍ മരിച്ച സംഭവം ദുരന്തമല്ലെന്നും, കൂട്ടക്കൊലയാണെന്നുമാണ് കൈലാഷ് സത്യാര്‍ത്ഥി പറയുന്നത്

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. കുട്ടികള്‍ മരിച്ച സംഭവം ദുരന്തമല്ലെന്നും, കൂട്ടക്കൊലയാണെന്നുമാണ് കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം നടത്തിയത്. 
ഓക്സിജന്‍ കിട്ടാതെ 30 ലേറെ കുട്ടികളാണ് മരണത്തിന് കീഴടങ്ങിയ്. ഇതൊരു ദുരന്തമല്ല, പകരം കൂട്ടക്കൊലയാണ്. ഇതാണോ 70 വര്‍ഷം നീണ്ട സ്വാതന്ത്യം കുട്ടികള്‍ക്ക് നല്‍കിയത്. സത്യാര്‍ത്ഥി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇടപെടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!