യു.ഡി.എഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി

Published on: 4:28pm Thu 12 Oct 2017

A- A A+

ഈ മാസം 16 നാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്

യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് വിശദീകരണമാവശ്യപ്പെട്ട്  ഹൈക്കോടതി. ഈ മാസം 16 നാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത് . ജനങ്ങള്‍ക്ക് ഹര്‍ത്താലിനെക്കുറിച്ച് ഭയമുണ്ടെന്നും ഭയമകറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കോടതി വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്നും  സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.