IFFK - ക്കൊപ്പം പുതിയൊരു ചലച്ചിത്ര മേളയും 

Published on: 6:13pm Sun 12 Nov 2017

A- A A+

തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിനു സമീപമുള്ള ലെനിന്‍ ബാലവാടിയാണ് കിഫിന്റെ ഈ വര്‍ഷത്തെ പ്രദര്‍ശനവേദി. ഡിസംബര്‍ 8,9,10,11 തിയതികളിലാണ് കിഫ് നടക്കുക. 

IFFKനടക്കുന്ന ആദ്യ നാലു ദിവസങ്ങളില്‍ കാഴ്ച ചലചിത്രവേദിയുടെ സ്വതന്ത്ര ചലച്ചിത്ര പ്രദര്‍ശനം തിരുവനന്തപുരത്ത് നടക്കും.  മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള പ്രധാന സിനിമകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള  ഫെസ്റ്റിവല്‍ കാഴ്ച ഇന്‍ഡി ഫെസ്റ്റ് (KIF) എന്ന പേരിലാണ് നടത്തുന്നത്. 

സിനിമാപ്രദര്‍ശനത്തിനു പുറമേ ഓപ്പണ്‍ ഫോറം, മീറ്റ് ദി ഡയറക്ടര്‍ തുടങ്ങിയ ഡിബേറ്റ് സെഷനുകളും ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ടാകും. 12 സിനിമകളാണ് നാലു ദിവസത്തെ പ്രദര്‍ശനങ്ങളിലായി ഉണ്ടാവുക. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിനു സമീപമുള്ള ലെനിന്‍ ബാലവാടിയാണ് കിഫിന്റെ ഈ വര്‍ഷത്തെ പ്രദര്‍ശനവേദി. ഡിസംബര്‍ 8,9,10,11 തിയതികളിലാണ് കിഫ് നടക്കുക. 

സ്വതന്ത്രസിനിമകളോടുള്ള അക്കാദമിയുടെയും IFFKയുടെയും അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് KIF ആരംഭിക്കുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ സ്വതന്ത്ര സിനിമകളുടെ ഒരു സ്വതന്ത്രവേദിയായി വളര്‍ത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നു സംഘാടകര്‍ അറിയിച്ചു.

ഷാനവാസ് നരണിപ്പുഴയുടെ കരിയാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. ജിജു ആന്റണി സംവിധാനം ചെയ്ത ഏലി ഏലി ലമാ സബക്തനി, ഡോണ്‍  പാലത്തറയുടെ വിത്ത്, ആസാമീസ്  സംവിധായകന്‍ ഭാസ്‌കര്‍ ഹസാരികയുടെ കൊത്തനോടി, ബോബി ശര്‍മ ബറുവയുടെ സൊനാര്‍ ബരന്‍ പഖി, പദ്മകുമാര്‍ നരസിംഹ മൂര്‍ത്തിയുടെ ബില്യണ്‍ കളര്‍ ട്രൂസ്റ്റോറി തുടങ്ങി ദേശീയ/അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും IFFK അവഗണിച്ചതുമായ സിനിമകള്‍ കിഫില്‍ പ്രദര്‍ശിപ്പിക്കും.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!