ഇന്‍സ്റ്റാഗ്രാമിലും താരം കോഹ്ലി തന്നെ 

Published on: 12:00pm Mon 13 Nov 2017

A- A A+

ബ്രാന്‍ഡ് വാല്യുവിന്റെ കാര്യത്തില്‍ ഫോബ്സ് മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ കൂടുതലാണ് വിരാട് കോഹ്ലിക്ക്.

ക്രിക്കറ്റ് റെക്കോര്‍ഡുകള്‍ക്കൊപ്പം കോഹ്ലിക്കു പുതിയൊരു റെക്കോര്‍ഡ് കൂടെ പോക്കറ്റില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിന് ലഭിക്കുന്നത് കോടികള്‍. 

15 ദശലക്ഷം ഫോളോവേഴ്സുള്ള വിരാട് കോഹ്ലിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു പോസ്റ്റ് പങ്കുവെക്കുന്നതിന് 3.2 കോടി രൂപയാണ് ലഭിക്കുന്ന വരുമാനം. ഇന്ത്യയുടെ യൂത്ത്  ഐക്കണായി മാറിയ കോഹ്ലിക്ക് ഫെയ്സ്ബുക്കില്‍ 36 ദശലക്ഷം ഫോളേവേഴ്സും ട്വിറ്ററില്‍ 20 ദശലക്ഷം ഫോളോവേഴ്സുമുണ്ട്.

ബ്രാന്‍ഡ് വാല്യുവിന്റെ കാര്യത്തില്‍ ഫോബ്സ് മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ കൂടുതലാണ് വിരാട് കോഹ്ലിക്ക്. ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റിന് കമ്പനികളുമായി 141 കോടി രൂപയുടെ കരാറാണ് കോഹ്ലിക്കുള്ളത്. ഉത്പന്നങ്ങളെയും മറ്റും സ്വന്തം  പേജിലൂടെ പരിചയപ്പെടുത്തുന്നതിനാണ് കോഹ്ലിക്ക് ഇത്രയും തുക ലഭിക്കുന്നത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!