യു.എസ് വ്യോമസേനയുടെ ബി1.ബി ബോംബര്‍ വിമാനങ്ങള്‍ കെറിയന്‍ മേഖലയില്‍ പറന്നു

Published on: 9:13am Thu 12 Oct 2017

A- A A+

ഉത്തരകൊറിയ കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം 22 മിസൈലുകള്‍ പരീക്ഷിച്ചു. ഇതില്‍ രണ്ടെണ്ണം ജപ്പാനു മുകളിലൂടെയായിരുന്നു

വാഷിങ്ടന്‍ : വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെ, മുന്നറിയിപ്പെന്നോണം രണ്ടു യുഎസ് ബോംബര്‍ വിമാനങ്ങള്‍ മേഖലയില്‍ നിരീക്ഷണം നടത്തി. യുഎസ് വ്യോമസേനയുടെ ബി.1ബി ബോംബര്‍ വിമാനങ്ങളാണു കൊറിയന്‍ മേഖലയിലൂടെ പറന്നത്. ഈ വിമാനങ്ങള്‍ പിന്നീടു ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമസേനയോടൊപ്പം അഭ്യാസങ്ങളും നടത്തി.

ഇതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നത സൈനിക ഉപദേശകരുമായി സ്ഥിതി ചര്‍ച്ച ചെയ്തു. വൈറ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, സംയുക്ത സൈനിക മേധാവി ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് എന്നിവരും പങ്കെടുത്തു. ഉത്തരകൊറിയ കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം 22 മിസൈലുകള്‍ പരീക്ഷിച്ചു. ഇതില്‍ രണ്ടെണ്ണം ജപ്പാനു മുകളിലൂടെയായിരുന്നു. കൂടാതെ, ഹൈഡ്രജന്‍ ബോംബ് ഉള്‍പ്പെടെയുള്ള അണ്വായുധങ്ങള്‍ ആറുതവണ പരീക്ഷിച്ചു. ഇക്കാര്യങ്ങളെല്ലാം സൈനിക ഉപദേഷ്ടാക്കളുമായുള്ള ട്രംപിന്റെ ചര്‍ച്ചയില്‍ വിഷയമായി.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!