കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Published on: 10:33am Tue 13 Mar 2018

A- A A+

അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടുന്ന കാര്യത്തിൽ സർക്കാർ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. വിഷയത്തിൽ എന്താണ് വേണ്ടെതന്ന് ആലോചിക്കും. ശ​മ്പ​ള​വും പെ​ൻ​ഷ​നും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നു​ള്ള​ത് നി​ർ​ദേ​ശം മാ​ത്ര​മാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നും സ​ഭ​യി​ൽ പ​റ​ഞ്ഞു. 

അതെസമയം ചെ​റു​പ്പ​ക്കാ​ർ​ക്ക് ആ​ശ​ങ്ക​വേ​ണ്ടെന്നും, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും കൂ​ട്ടാനായി സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല​ക​ളി​ൽ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യക്തമാക്കി. വി.​ടി ബെ​ൽ​റാം എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് വി.​ടി ബെ​ൽ​റാം പ​റ​ഞ്ഞു. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!