കെ.എസ്.ആർ.ടിസിയിൽ പെൻഷൻ പ്രായം കൂട്ടിയേക്കും; പെ​ൻ​ഷ​ൻ പ്രാ​യം കൂ​ട്ടു​ന്ന​ത് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

Published on: 10:21am Sat 10 Mar 2018

A- A A+

പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ആർ.ടിസിയിൽ പെൻഷൻ പ്രായം കൂട്ടിയേക്കും. പെ​ൻ​ഷ​ൻ പ്രാ​യം കൂ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യും. മു​ന്ന​ണി​യി​ലെ എ​ല്ലാ ക​ക്ഷി​ക​ളും അ​നു​കൂ​ലി​ച്ചാ​ൽ മാ​ത്ര​മേ പെ​ൻ​ഷ​ൻ പ്രാ​യം കൂ​ട്ടു​വെ​ന്നും, പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി​യെ ര​ക്ഷി​ക്കാ​ൻ ക​ടു​ത്ത ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ്രാ​യം കൂ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പെ​ൻ​ഷ​ൻ പ്രാ​യം 60 ആ​ക്ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗ​ത്തി​ൽ വ​ച്ച​ത്. സ​ർ​ക്കാ​രി​നു മു​ന്നി​ൽ മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ എ​ല്ലാ​ക്കാ​ല​വും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ആ​ശ്ര​യി​ക്കാ​നാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!