ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്ന് കുമ്മനം

Published on: 12:30pm Tue 13 Mar 2018

A- A A+

ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ചെങ്ങന്നൂര്‍ : ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഡിജെഎസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ബിഡിജെഎസിനോട് ബിജെപി മാന്യത കാണിച്ചില്ലെന്നും അതിനാല്‍ എന്‍ഡിഎ വിടണമെന്നും എസ്‌എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ചെങ്ങന്നൂരില്‍ എന്‍.ഡി.എ പരാജയപ്പെടുമെന്നും എല്‍.ഡി.എഫ് വിജയിക്കുമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ ബി.ജെ.പി വിജയിക്കുമെന്നായിരുന്നു മകന്‍ തുഷാറിന്റെ നിലപാട്.

ഇതിനിടെ, ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കാനിരിക്കെ എസ്.എന്‍.ഡി.പി യൂണിയന്‍ നേതൃത്വം സിപിഎമ്മിനൊപ്പം നിലയുറപ്പിക്കാന്‍ നീക്കം നടത്തുന്നത് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!